ഉത്തർപ്രദേശ് : ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ഏഴ് പേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു.ലക്‌നോ-ഗോരഖ്പുര്‍ ഹൈവേയിലാണ് സംഭവം. ചരക്കുമായി വന്ന ലോറിയിലാണ് ബസ് ഇടിച്ചത്.അയോധ്യയില്‍ നിന്ന് വരികയായിരുന്ന സ്വകാര്യ ബസ് അംബേദ്കര്‍ നഗറിലേക്ക് തിരിയാന്‍ തുടങ്ങുന്നതിനിടെ എതിര്‍വശത്ത് നിന്നും വരികയായിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഖം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക്കൃത്യമായ ചികിത്സ നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.