മണിപ്പൂർ : മണിപ്പുരില്‍ സ്കൂള്‍ ബസ് മറിഞ്ഞ് ഏഴു വിദ്യാര്‍ഥിനികള്‍ മരിച്ചു. 25 പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. നോനി ജില്ലയിലെ ലോംഗ്സായി മേഖലയിലായിരുന്നു അപകടം.
താംബാല്‍നു ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ പഠനയാത്രയ്ക്കു പോകവേയായിരുന്നു അപകടം. മരിച്ച വിദ്യാര്‍ഥിനികളുടെ കുടുംബത്തിന് മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ് അഞ്ചു ലക്ഷം രൂപ വീതം ധസഹായം പ്രഖ്യാപിച്ചു.