മേപ്പാടി :മേപ്പാടി ചുണ്ടേല്‍ റോഡില്‍ മേപ്പാടി പഞ്ചായത്ത് ഓഫീസിന് മുന്‍വശത്തായി കാറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്ക്.വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ മേപ്പാടിയിലെ സ്വകാര്യ മേഡിക്കല്‍ കോളേജ് ആശുപത്രിയിലും മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.
മേപ്പാടി ഭാഗത്തേക്ക് വരികയായിരുന്ന മലപ്പുറം തിരൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ചുണ്ടേല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ടീ പീസ് ബസ്സില്‍ ചെന്നിടിക്കുകയായിരുന്നു. കാറിലും ബസിലും ഉണ്ടായിരുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്.