ഛത്തീസ്ഗഡ് : ഛത്തിസ്ഗഡിലെ കാന്‍കെറില്‍ ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ച് ഏഴു സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു ദാരുണാന്ത്യം.കാന്‍കെറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ കൊരാറില്‍ ഇന്നലെ വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം. ഒരു വിദ്യാര്‍ഥിയും ഓട്ടോഡ്രൈവറും ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. അഞ്ചുകുട്ടികള്‍ അപകടസ്ഥലത്തുവച്ചു മരണമടഞ്ഞു. പരിക്കേറ്റവരെ വിദഗ്ധചികിത്സയ്ക്കായി റായ്പുരിലേക്കു കൊണ്ടുപോയി.പരിക്കേറ്റവര്‍ക്ക് വിദഗ്ധചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അധികൃതരോടു നിര്‍ദേശിച്ചു.