മാ​​നാ​ട്ട് ഏ​ഴു വ​യ​സ്സു​കാ​ര​ന് ഷി​ഗെ​ല്ല രോഗം

കോ​ഴി​ക്കോ​ട്: മാ​​നാ​ട്ട് ഏ​ഴു വ​യ​സ്സു​കാ​ര​ന് ഷി​ഗെ​ല്ല രോഗം സ്ഥി​രീ​ക​രി​ച്ചു. വ​യ​റി​ളക്കത്തെ തു​ട​ര്‍ന്ന് ഏ​ഴു വ​യ​സ്സു​കാ​ര​നെ ബു​ധ​നാ​ഴ്ച​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.മാ​തൃ-​ശി​ശു സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് കുട്ടിക്ക് ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ച​ത്. കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡോ​ക്ട​ര്‍മാ​ര്‍ അ​റി​യി​ച്ചു.കുട്ടിക്ക് രോഗം സ്ഥിരീകരിച്ചതോടെ കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള മാ​​നാ​ട് പ്ര​ദേ​ശ​ത്ത് കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി. മാ​യ​നാ​ട് കോ​ട്ടാം​പ​റ​മ്ബി​ല്‍ 11 വ​യ​സ്സു​കാ​ര​ന്‍ ഷി​ഗെ​ല്ല ബാ​ധി​ച്ച്‌ മ​രി​ച്ചി​രു​ന്നു. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത ആ​റു കു​ട്ടി​ക​ള്‍​ക്കു​കൂ​ടി പി​ന്നീ​ട് ഷി​ഗെ​ല്ല ബാ​ധി​ച്ചു. തു​ട​ര്‍​ന്ന് കു​റേ​യ​ധി​കം പേ​ര്‍​ക്ക് ഷി​ഗെ​ല്ല ബാ​ധി​ച്ച​ത് പ​രി​ഭ്രാ​ന്തി​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

nineteen − 14 =