ദുബൈ :ഉദ്യോഗസ്ഥർക്ക് സാമ്പിൾ നൽകാൻ വിസമ്മതിച്ചാൽ ലക്ഷം ദിർഹം പിഴയും രണ്ട് വർഷത്തിൽ കുറയാത്ത ജയിൽ ശിക്ഷയും
മയക്കുമരുന്ന് പരിശോധനയുമായി സഹകരിച്ചില്ലെങ്കിൽ കടുത്ത നടപടിയെന്ന മുന്നറിയിപ്പുമായി ദുബൈ പബ്ലിക്പ്രോസിക്യൂഷൻ. ഉദ്യോഗസ്ഥർക്ക് സാമ്പിൾ നൽകാൻ വിസമ്മതിച്ചാൽ ലക്ഷം ദിർഹം പിഴയും രണ്ടു വർഷത്തിൽ കുറയാത്ത തടവുമായിരിക്കും ശിക്ഷ. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവത്കരണം ശക്തമാക്കാനും അധികൃതർ തീരുമാനിച്ചു
സമൂഹ മാധ്യമമായ എക്സിലൂടെയാണ് പബ്ലിക് പ്രോസിക്യൂഷൻ മയക്കുമരുന്ന് വിരുദ്ധ നടപടികളിലെ ശിക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്. സാമ്പിൽ ശേഖരിക്കാൻ പബ്ലിക് പ്രോസിക്യൂഷൻ നിയമിക്കുന്ന ഉദ്യോഗസ്ഥരെ അനുസരിക്കണം. വ്യക്തമായ ന്യായീകരണമില്ലാതെ ഉദ്യോഗസ്ഥരുടെ നടപടികൾ തടസ്സപ്പെടുത്തിയാൽ ഫൈനും ജയിൽശിക്ഷയും ലഭിക്കും.