കലോത്സവ വേദികളിൽ എസ്എഫ്ഐ അവരുടെ അക്രമം നടത്തുന്നതിനും സാമ്പത്തിക അഴിമതി നടത്തുവാനുള്ള വേദിയാക്കി മാറ്റി എന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദ്. കേരള സർവകലാശാല ചാൻസിലർക്കും വൈസ് ചാസിലർക്കും എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദ്, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എസ് അക്ഷയ് എന്നിവർ പരാതി നൽകി. മറ്റു സംഘടനയുടെ പ്രവർത്തകരായിട്ടുള്ള വിദ്യാർത്ഥികളെ അക്രമിക്കുന്നതും അവരെ മത്സരങ്ങളിൽ പങ്കെടുക്കാൻ അനുവദികാത്തതുമായ അവസ്ഥയുണ്ടാക്കി. പത്തും പന്ത്രണ്ടും മണിക്കൂർ മേക്കപ്പ് ചെയ്ത് കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടാകുന്നു. വിധികർത്താക്കളും യൂണിയൻ ഭാരവാഹികളും Sfi നേതാക്കളും കോഴവാങ്ങിയിട്ടുണ്ട്. മത്സര ഇനങ്ങളിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നൽകുന്നതിനാണ് കോഴ വാങ്ങുന്നത്. കലോത്സവുമായി ബന്ധപ്പെട്ട് നടത്തിയ അഴിമതിയിലും പണമിടമാടുകളിലും സ്വതന്ത്ര അന്വേഷണം നടത്തണമെന്നും വരും ദിവസങ്ങളിൽ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് നല്ല രീതിയിൽ കലോത്സവം നടത്തുവാനുള്ള നടപടികൾ യൂണിവേഴ്സിറ്റിയുടെ ഭാഗത്ത് നിന്നുണ്ടാവണം എന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടി ചേർത്തു.