ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികളായി ദിനേശ് ആര്‍ ഷേണായി (പ്രസിഡന്‍റ്), ബി. സുനില്‍കുമാര്‍ (സെക്രട്ടറി), എന്‍.വിജയകുമാര്‍ (ട്രഷറര്‍), രാജു സിറിയക്, ജി.മാധവന്‍കുട്ടിനായര്‍ (വൈസ് പ്രസിഡന്‍റ്), റ്റി.ജി.രാമചന്ദ്രന്‍ നായര്‍, ബി.അരുണ്‍കുമാര്‍ (ജോയിന്‍റ് സെക്രട്ടറി), ഡോ.ടി.യു.സുകുമാരന്‍, എം.എസ്.അപ്പുക്കുട്ടന്‍ നായര്‍, ഇ.പി.സലിം, എ.വി.പ്രദീപ്കുമാര്‍, ജി.വിനോദ്കുമാര്‍, എസ്.ദിലീപ്കുമാര്‍, എസ്.പത്മകുമാര്‍, ജി.ശ്രീകുമാര്‍ (എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു. രക്ഷാധികാരിയായി എം.എസ്.മോഹന്‍ദാസ്, നിയമോപദേഷ്ടാവായി അഡ്വ.സി.എല്‍.ജോസഫ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
വനിതാ വിഭാഗമായ “സ്ത്രീശക്തി”യുടെ ഭാരവാഹികളായി അമ്മിണി സുശീലന്‍ നായര്‍ (കണ്‍വീനര്‍), ഗീതാ അരുണ്‍കുമാര്‍, സുപ്രിയ ശ്രീകുമാര്‍ (ജോ.കണ്‍വീനര്‍), ശ്രീകല രാജു, ബീനാ രാമചന്ദ്രന്‍, ആശാ ബി.നായര്‍, പത്മിനി വിജയ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
എം.എസ്.മോഹന്‍ദാസിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ 80 വയസ് പിന്നിട്ട മുതിര്‍ന്ന വോട്ടര്‍മാരായ കെ.പി.ചന്ദ്രന്‍കുട്ടി, പി.ശങ്കരന്‍ എന്നിവരെ യഥാക്രമം ഡോ.കെ.പി.ശശിധരനും ഡോ.ടി.യു.സുകുമാരനും പൊന്നാട അണിയിച്ച് ആദരിച്ചു. കൃഷ്ണന്‍കുട്ടി കുറുപ്പ്, പി.എം.നാരായണന്‍, വി.കെ.തമ്പി, എം.കെ.ഗോപാലകൃഷ്ണന്‍, കെ.ആര്‍.റാണിമോള്‍ എന്നിവര്‍ സംസാരിച്ചു.