ചെങ്കള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം

തിരുവനന്തപുരം :-ചരിത്ര പ്രസിദ്ധവും പുണ്യ പുരാതനവുമായ ക്ഷേത്രങ്ങളിൽ ഒന്നായ ചെങ്കള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ മഹാ ശിവരാത്രി മഹോത്സവം 8 ന്.8ന് രാവിലെ 5മണിക്ക് ശ്രീ മഹാഗണപതി ഹോമത്തോടെ പൂജകൾക്ക് തുടക്കം കുറിക്കും. രാവിലെ 6മണിയോടെ അഖണ്ഡനാമ ജപ പ്രദക്ഷിണ യഞ്ജാരംഭത്തിനു തുടക്കം കുറിക്കും.7ന് കൈലാസ ഗ്രൂപ്പ്‌ അവതരിപ്പിക്കുന്ന ഭജൻ, രാവിലെ 8.30 ന് ലളിതാംബിക എൻ എസ് എസ് കരയോഗം അവതരിപ്പിക്കുന്ന ഭജനാമൃതം,11 ന് തിരുവനന്തപുരം ഗാനസംഘം അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള, ഉച്ചക്ക് 12.00ന് അന്നദാനം,വൈകുന്നേരം 3.00 ന് ഡാൻസ്,4.30ന് ഭക്തിഗാനമഞ്ജരി,4.30 ന് ഇളനീർ അഭിഷേകം,5.45ന് ചുറ്റുവിളക്ക് തെളിയിക്കൽ,6.10 ന് ഭക്തിഗാനർച്ചന, രാത്രി 6.45 ന് ഉണ്ണിയപ്പം മൂടൽ,7.15 ന് അനുമോദന സമ്മേളനം തുടർന്ന് പ്രദോഷ പൂജ,7.30 ന് തിരുവാതിര,8.00ന് ഡാൻസ്,9.15 ന് ഭക്തി ഗാനമേള,10.45 ന് ഗാനസന്ധ്യ, രാത്രി 9.30ന് ഒന്നാം യാമപൂജ,11.30ന് രണ്ടാം യാമപൂജ, രാവിലെ 1.30 ന് മൂന്നാം യാമപൂജ, 3.30 ന് നാലാം യാമപൂജ, ഒൻപതു ശനിയാഴ്ച രാവിലെ 5ന് നിർമ്മാല്യ ദർശനം, തുടർന്ന് പതിവ് പൂജാ ചടങ്ങുകൾ,6.00 ന് അഖണ്ഡനാമ ജപയജ്ഞ പ്രദക്ഷിണ സമാപന ദീപാരാധന.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

15 + 5 =