കൊളംബസ്: യു.എസില്‍ ഒഹായോ സംസ്ഥാനത്തെ ബട്‌ലര്‍ ടൗണ്‍ഷിപ്പ് മേഖലയിലെ വിവിധ സ്ഥലങ്ങളിലുണ്ടായ വെടിവയ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു.പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നുണ്ടായ സംഭവത്തില്‍ സ്റ്റീഫന്‍ മാര്‍ലോ (39) എന്നയാളെ പൊലീസ് ഇന്നലെ കാന്‍സാസില്‍ നിന്ന് പിടികൂടി. വെടിവയ്പിന് ശേഷം ഒഹായോയില്‍ നിന്ന് കടന്ന ഇയാള്‍ക്കായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു.