ക്ലിഫ് ഹൗസിൽ വെടിപൊട്ടി; തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ പൊട്ടിയതെന്ന് പോലീസ്

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ തോക്ക് വൃത്തിയാക്കുന്നതിനിടെ വെടിപൊട്ടി. ഗാർഡ് റൂമിനകത്താണ് സംഭവം. പോലീസുകാരന്റെ പക്കൽ നിന്നാണ് വെടിപൊട്ടിയത്. തോക്ക് വൃത്തിയാക്കുന്നതിനിടെ ചേമ്പറിൽ വെടിയുണ്ട കുടുങ്ങുകയായിരുന്നു. രാവിലെ ഒമ്പതരോയടെയാണ് സംഭവം. ഡ്യൂട്ടി മാറുമ്പോൾ പോലീസുകാർ ആയുധങ്ങൾ വൃത്തിയാക്കാറുണ്ട്. പോലീസുകാരൻ തോക്ക് താഴേക്ക് ചൂണ്ടി വൃത്തിയാക്കുകയായിരുന്നു. പിസ്റ്റളിലെ ഒരു തിര പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് വെടി പൊട്ടിയതെന്നാണ് വിശദീകരണം. സംഭവത്തിൽ സിറ്റി പോലീസ് കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

8 − five =