തിരുവനന്തപുരം : വഴുതയ്ക്കാട് ശ്രീ ശാരദാദേവി ശിശു വിഹാർയു പി എസ്സ് സ്കൂൾ വാർഷികവും, രക്ഷ കർത്താ ദിനവും, പുസ്തകപ്രകാശനവും അയ്യങ്കാളി ഹാളിൽ നടന്നു.സ്കൂൾ മാനേജർ ലതിക ദേവി യുടെ ആദ്യക്ഷതയിൽ ആണ് പരിപാടികൾ നടന്നത്.ഡോക്ടർ വി ആർ പ്രബോധചന്ദ്രൻ നായർ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.മുഖ്യ പ്രഭാഷണം ഡോക്ടർ മൃദുല നായർ നടത്തി.അനുഗ്രഹ പ്രഭാഷണം പ്രവാ ജിക ചേതന പ്രാണ മാതാജി നടത്തി.ഏഴാം ക്ലാസ്സ് വിദ്യാർത്ഥി സത്യജിത് എഴുതി യ
അർപ്പണം എന്ന പുസ്‌തകം വി ആർ പ്രബോധചന്ദ്രൻ നായർ പ്രകാശനം ചെയ്തു.മുൻ മാനേജർ ഇട പ്പ ഴിഞ്ഞി ശാന്തകുമാരിയെ ചടങ്ങിൽ ആദരിച്ചു.സമ്മാന വിതരണത്തിനു ശേഷം കുട്ടികളുടെ കലാ പരിപാടികളും നടന്നു.