ഇടുക്കി മറയൂരില്‍ റിട്ടയേഡ് എസ്‌ഐയെ സഹോദരിയുടെ മകന്‍ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അരുണ്‍ ഒളിവില്‍.തമിഴ്‌നാട്ടില്‍ എസ ഐ ആയിരുന്ന പി ലക്ഷ്മണനാണ് കൊല്ലപ്പെട്ടത്. അതേസമയം, കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ അരുണിനെ കണ്ടെത്താന്‍ മറയൂര്‍ പൊലീസ് തിരച്ചില്‍ തുടങ്ങി. മറയൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിന് സമീപത്തുവെച്ചായിരുന്നു കൊലപാതകം. ആശുപത്രിയില്‍ എത്തിക്കും മുമ്ബേ ലക്ഷ്മണന്‍ മരിക്കുകയായിരുന്നു.
ഇന്റര്‍നെറ്റ് ഉപയോഗത്തിന് അടിമയായിരുന്നു അരുണ്‍. അരുണില്‍ നിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങി വെച്ചതാണ് പ്രകോപന കാരണമെന്നാണ്
പൊലീസിന്റെ പ്രാഥമിക നിഗമനം. മറ്റു കുടുംബ പ്രശ്‌നങ്ങളും കൊലപാതകത്തിന് കാരണമായെന്ന് പൊലീസ് പറയുന്നു.