ത്യശൂർ: യുവാവിനെ അടിച്ചു കൊന്നു മൃതദേഹം പുഴയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ആറ് പേർ പിടിയില്‍. ചെറുതുരുത്തിയിലാണ് ദാരുണ കൊലപാതകം.നിലമ്ബൂർ വഴിക്കടവ് സ്വദേശി സൈനുല്‍ ആബിദ് (39) ആണ് മരിച്ചത്. മദ്യാപനത്തിനിടെയുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണം.യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. പിന്നാലെയാണ് ആറ് പ്രതികളേയും അറസ്റ്റ് ചെയ്തത്. സൈനുല്‍ ആബിദിനെ പ്രതികള്‍ കമ്ബി വടി കൊണ്ടു തലയ്ക്കടിച്ച് പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രതികള്‍ സംഘം ചേർന്നാണ് യുവാവിനെ ആക്രമിച്ചത്. മരിച്ച സൈനുല്‍ ആബിദ് ഒട്ടേറെ മോഷണ കേസുകളില്‍ പ്രതിയാണ് .