ന്യൂഡൽഹി: മൃഗങ്ങളെ കടത്തിയതിന് ബാങ്കോക്ക് വിമാനത്താവളത്തില്‍ ആറ് ഇന്ത്യക്കാര്‍ അറസ്റ്റില്‍. പാണ്ട അടക്കം നിരവധി മൃഗങ്ങളെ തായ്‌ലന്റില്‍ നിന്ന് കടത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് ഉണ്ടായത്.ഇവരില്‍ നിന്ന് പാമ്പും പല്ലിയും അടക്കം 87 മൃഗങ്ങളെ പിടികൂടി. ചെക്ക് ഇന്‍ ചെയ്ത ലഗേജിനുള്ളില്‍ നിന്നാണ് ഇവയെ കണ്ടെത്തിയത്. ബാങ്കോക്കില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കാരാണ് ഇവര്‍. മുംബൈയിലേക്കുള്ള യാത്രയിലാണ് മൃഗങ്ങളുമായി വരികയായിരുന്ന ഇവര്‍ക്ക് പിടിവീണത്.