കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ കൊമ്മേരി വാർഡില്‍ ആറ് പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ രോഗംബാധിച്ചവരുടെ എണ്ണം 53 ആയി.കിണറുകള്‍ ഇല്ലാത്ത കൊമ്മേരിയിലെ കുന്നുംപ്രദേശത്തെ കുടിവെള്ള പദ്ധതിയില്‍ നിന്നാണ് മഞ്ഞപ്പിത്തം പടർന്നത് എന്നാണ് കണ്ടത്തെല്‍.
ഈ പദ്ധതിയുള്‍പ്പെടുന്ന വീടുകളില്‍ താമസിക്കുന്നവർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളത്. 225-വീടുകളാണ് കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.