നിയന്ത്രണം വിട്ട ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചുകയറി ആറുപേര്‍ മരിച്ചു

വാറങ്കല്‍: നിയന്ത്രണം വിട്ട ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചുകയറി ആറുപേര്‍ മരിച്ചു. തെലങ്കാന വാറങ്കല്‍-ഖമ്മം ദേശീയ പാതയിലാണ് അപകടം.ലോറി ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നെന്ന് വാറങ്കല്‍ പൊലീസ് പറഞ്ഞു. മരിച്ച ആറുപേരും ഓട്ടോ യാത്രക്കാരാണ്.ഓട്ടോ ഡ്രൈവറായ ബട്ടു ശ്രീനിവാസ, രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശികളായ ജബോതു കുരേരി (25), നിതിൻ മണ്ഡല് (12), അര്‍ജുൻ മണ്ഡല് (20), സുരേഷ് കുരേരി (30), രൂപ്ചന്ദ് ദാമിൻ (35) എന്നിവരാണ് മരിച്ചത്. വാറങ്കലിലെ ലേബര്‍ കോളനിയിലെ താമസക്കാരായ ഇവര്‍ വനത്തില്‍ നിന്ന് തേൻ ശേഖരിച്ച്‌ വില്‍പന നടത്തിവരികയായിരുന്നു. ഇവരുടെ സഹയാത്രികൻ അമീര്‍ ദാമിനെ (18) പരിക്കുകളോടെ ഹനംകൊണ്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.മഹബൂബാബാദ് ജില്ലയിലെ തോറൂറിലേക്ക് പോവുകയായിരുന്നഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

14 − 9 =