തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്. ഇന്ന് രാവിലെ ഒരു ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്.വിപണിയില്‍ ഇന്ന് ഒരു ഗ്രാമിന് 5250 രൂപയിലും പവന് 42,000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.ബുധനാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞദിവസം രാവിലെ ഒരു ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞിരുന്നു. ഒരു ഗ്രാമിന് 5240 രൂപയിലും പവന് 41,920 രൂപയിലുമായിരുന്നു ഇന്നലെ വ്യാപാരം നടന്നത്.
അതേസമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് ഒരു രൂപ കുറഞ്ഞു. വിപണി വില 73 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളി വിലയില്‍ മാറ്റമില്ല.