കൊല്ലം: സോളര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ ഇളയമകനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി19 വയസ്സുകാരനായ യദു പരമേശ്വരൻ (അച്ചു19) ആണു മരിച്ചത്. കരുനാഗപ്പള്ളി അമൃത സര്‍വകലാശാലയില്‍ ബിസിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു യദു. മുത്തച്ഛൻ കെ.പരമേശ്വരൻപിള്ളയുടെ വീടായ തിരുമുല്ലവാരം വിഷ്ണത്തുകാവ് പൊയിലക്കട കോംപൗണ്ടില്‍ ശ്രീലതിയില്‍ ആയിരുന്നു താമസം. സംസ്‌കാരം ഇന്ന്. സഹോദരൻ: ഹരി പരമേശ്വരൻ. കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു.