തിരുവനന്തപുരം: ഭാര്യാപിതാവിനെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ മരുമകൻ അറസ്റ്റില്‍. മുരുക്കുംപുഴ ശൈലജ ഭവനില്‍ ബൈജുവിനെ വെട്ടിപരിക്കേല്‍പ്പിച്ച കേസിലാണ് മുരുക്കുംപുഴ ജോഭവനില്‍ ജോമോ(25)നെ മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞദിവസം രാത്രി 7.30 ഓടെയാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന ജോമോൻ ഭാര്യപിതാവായ ബൈജുവിനെ ഫോണില്‍വിളിക്കുകയും ഇരുവരും വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. ഈ വിവരം ബൈജു, ജോമോന്‍റെ പിതാവിനെ അറിയിച്ചതിലുള്ള വിരോധത്തിലാണ് ജോമോൻ ബൈജുവിനെ വെട്ടിയത്. തലയില്‍ വെട്ടേറ്റ ബൈജു ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ജോമോനെ പിടിച്ചു മാറ്റുന്നതിനിടയില്‍ ബൈജുവിന്‍റെ മകൻ നന്ദുവിനും പരിക്കേറ്റിട്ടുണ്ട്.