കൊല്ലം : കൊല്ലത്ത് അമ്മയെ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ മകന് ജീവപര്യന്തം ശിക്ഷ. പട്ടത്താനം സ്വദേശിനി സാവിത്രിയമ്മയെ കൊലപ്പെടുത്തിയ കേസിലാണ് മകന്‍ സുനിലിനെ ജില്ലാ കോടതി ശിക്ഷിച്ചത് തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നതിന് സുനിലിന്‍റെ സുഹൃത്തിനെ മൂന്ന് വര്‍ഷം കഠിനതടവിനും കോടതി ശിക്ഷിച്ചു. 2019 സെപ്റ്റംബര്‍ മൂന്നിനാണ് കേസിനാസ് പദമായ സംഭവം. കുടുംബ സ്വത്ത് നല്‍കാത്തതിന്‍റെ പേരില്‍ സാവിത്രിയമ്മയും മകന്‍ സുനിലും തമ്മില്‍ തര്‍ക്കമുണ്ടായി.സംഭവ ദിവസം അമ്മയെ പ്രതി മര്‍ദ്ദിച്ച് അവശയാക്കി. പിന്നീട് വീട്ടില്‍ കെട്ടിത്തൂക്കുകയായിരുന്നു. അമ്മ മരിച്ചെന്ന് കരുതിയ സുനില്‍ സുഹൃത്ത് കുട്ടന്‍റെ സഹായത്തോടെ വീട്ടd പറമ്പില്‍ കുഴിച്ചിട്ടു. പിന്നീട് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ സാവിത്രിയമ്മയുടെ ശ്വാസകോശത്തില്‍ മണ്ണിന്‍റെ അംശമുണ്ടെന്ന് കണ്ടെത്തി. ഇതോടെയാണ് അമ്മയെ മകന്‍ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവെന്ന് വ്യക്തമായത്. സാവിത്രിയമ്മയെ കാണാനില്ലെന്ന് കാണിച്ച് മറ്റൊരു മകന്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്.