തെക്കൻ കുരിശുമല തീർത്ഥാടനം 10 മുതൽ 17 വരെ

തിരുവനന്തപുരം :-തെക്കൻ കുരിശുമല 67)മത് തീർത്ഥാടനം
10മുതൽ 17 വരെ വിവിധ കലാപരിപാടികളോടെ ഒന്നാം ഘട്ട തീർത്ഥടനവും പെസഹവ്യാഴം 28നും ദുഃഖവെള്ളി 29നും രണ്ടാം ഘട്ട തീർത്ഥടനവും നടക്കും. ഒന്നാം തീർത്ഥടന ദിവസമായ 10ന് വൈകുന്നേരം 4.15ന് സംഘമവേദിയിൽ നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഡോ. വിൻസെൻറ് സാമൂവൽ തീർത്ഥടനാ പതാക ഉയർത്തി മഹാ തീർത്ഥടനത്തിന് തുടക്കം കുറിക്കും.4.30ന് സംഗമവേദിയിൽ നിന്നും വിശുദ്ധ കുരിശിന്റെ സന്നിധിയിലേക്ക് ദിവ്യ ജ്യോതി പതാക പ്രയാണം നടക്കും.4.45ന് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ ന്റെ കാർമികത്വത്തിൽ പ്രാരംഭ പൊന്തിഫിക്കൽ ദിവ്യ ബലി.6.00ന് തീർത്ഥടന പതാക ഉയർത്തൽ,6.30ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ തീർത്ഥടനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. മിൽക്ക് ആൻഡ് ഡയറി ഡെവലപ്പ്മെന്റ് വകുപ്പ് മന്ത്രി മനോതങ്കരാജ് മുഖ്യ സന്ദേശം നൽകും. തീർത്ഥടന ദിവസങ്ങളിൽ രാവിലെ 5.30ന് സംഗമവേദിയിൽ സംഗീർത്തന പാരായണവും, പ്രഭാതവന്ദനവും, ആരാധനാ ചാപ്പലിൽ ദിവ്യ ബലി, ദിവ്യ കാരുണ്യ ആരാധന, ദിവ്യ കാരുണ്യാശീർവാദം, ജാഗരണപ്രാർത്ഥന എന്നിവയും നെറുകയിൽ ദിവ്യ ബലി, കുരിശിന്റെ വഴി, വിശുദ്ധ കുരിശിന്റെ നവനാൾ എന്നിവയും നടക്കും. രണ്ടാം ഘട്ട തീർത്ഥടനവും വിശുദ്ധ വാര തിരു കർമ്മങ്ങളും 24മുതൽ 30വരെ നടക്കും. ഓശാന ഞായർ തിരു കർമ്മങ്ങൾക്ക് ഫാ. സാവിയോ ഫ്രാൻ‌സിസും പെസഹവ്യാഴം പാദക്ഷാളന കർമ്മങ്ങൾക്ക് ഫാ. കിഷോറും നേതൃത്വം നൽകും. തീർത്ഥടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പാറശാല എം. എൽ. എ. സി. കെ. ഹരീന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ വിവിധ സർക്കാർ വകുപ്പ് മേധാവികളുടെ യോഗം വിലയിരുത്തി. പോലീസ്, ആരോഗ്യം, ഗതാഗതം, വൈദ്യൂതി, പൊതുമരാമത്ത്, റവന്യു, ജലവിഭാഗം, മോട്ടോർ വാഹനം, അഗ്നിശമനസേന, ഭക്ഷ്യ സുരക്ഷ, തദ്ദേശസ്വയം ഭരണം തുടങ്ങി എല്ലാ സർക്കാർ വകുപ്പുകളുടെയും സേവനം തീർത്ഥടന ദിവസങ്ങളിൽ ഉറപ്പു വാരുത്തിയിട്ടുണ്ട്. കേരളത്തിലും തമിഴ് നാട്ടിലും തീർത്ഥടകർക്കു സൗകാര്യ പ്രദമായ ഗതാഗത സൗകര്യങ്ങൾ ക്രമീകരിക്കുമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ അറിയിച്ചിട്ടുണ്ട്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

three × two =