കണ്ണൂർ: മൂന്നുദിവസം നീളുന്ന സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തിന് വ്യാഴാഴ്ച കണ്ണൂരില്‍ തുടക്കം. കണ്ണൂർ മുനിസിപ്പല്‍ സ്കൂള്‍, തളാപ്പ് മിക്സഡ് യു.പി സ്കൂള്‍ എന്നിവിടങ്ങളിലെ എട്ട് വേദികളിലായി നടക്കുന്ന മേളയില്‍ സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍നിന്നായി 1600ഓളം പേർ പങ്കെടുക്കും.ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി ഒമ്പത് ഇനങ്ങളിലും കേള്‍വി പരിമിതിയുള്ളവർക്കായി 15 ഇനങ്ങളിലും കാഴ്ചപരിമിതിയുള്ളവർക്കായി 19 ഇനങ്ങളിലുമാണ് മത്സരങ്ങള്‍. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവർക്ക് വ്യാഴാഴ്ചയും കാഴ്ച-കേള്‍വി പരിമിതികളുള്ളവർക്ക് വെള്ളി, ശനി ദിവസങ്ങളിലുമാണ് മത്സരങ്ങള്‍.