പെരുമ്പാവൂര്‍ വേങ്ങൂര്‍ പഞ്ചായത്തില്‍ ആശങ്ക പടര്‍ത്തി മഞ്ഞപ്പിത്തം നിയന്ത്രണാതീതമാകുന്നു. രോഗബാധയുള്ള പലരുടേയും നില ഗുരുതരമാണ്.മൂന്ന് പേര്‍ എറണാകുളത്തെ വിവിധ ആശുപത്രികളില്‍ ഐസിയുവില്‍ കഴിയുകയാണ്. കുടിവെള്ള വിതരണത്തിലെ അപാകതയാണ് രോഗം പടരാന്‍ കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.ഒരു മാസക്കാലമായി പെരുമ്ബാവൂരിലെ വേങ്ങൂര്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം ആശങ്കപ്പെടുത്തുന്ന രീതിയില്‍ പടരുകയാണ്. ഇതിനിടെ മഞ്ഞപ്പിത്തം ബാധിച്ച ഒരാളുടെ ജീവന്‍ നഷ്ടപ്പട്ടിരുന്നു. നിരവധി പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പക്ഷേ രോഗം നിയന്ത്രണ വിധേയമാക്കാന്‍ ഇതുവരെ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല.
വാട്ടര്‍ അതോറിറ്റിട്ടിയുടെ പൈപ്പ് ലൈന്‍ വെള്ളം ഉപയോഗിക്കുന്നവരിലാണ് മഞ്ഞപ്പിത്തം കണ്ടെത്തിയത്.