കുമാരകോവിൽ :- ചരിത്ര പ്രസിദ്ധവും, പുണ്യ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ മേലാങ്കോട് അ ക്കാൾ കോവിൽ ശ്രീ ചെമ്പക വല്ലി അമ്മന് കുംഭാ ഭിഷേക കൊട മഹോത്സവം ജൂലൈ 23ന് ചൊവ്വാഴ്ച നടക്കും.രാവിലെ 4.30മണിക്ക് ശ്രീ മഹാ ഗണപതി ഹോമം,5.30ന് അഷ്ടാ ഭിഷേകം,ആറു മണിക്ക് കലശഅഭിഷേകം,രാവിലെ 8മണിമുതൽ അന്നദാനം,രാവിലെ 9മണിക്ക് ദീപാരാധന,പകൽ 12മണിക്ക് വലിയ പടുക്ക, ഊട്ട്,12.30ക്ക് ദീപാരാധന, പ്രസാദവിതരണം,വൈകുന്നേരം 6ന് പുഷ്പാ ഭിഷേകം,രാത്രി 7ന് ദീപാരാധനയും ഉണ്ടാകുമെന്ന് മേലാങ്കോട് അ ക്കാൾ കോവിൽ ട്രസ്റ്റി എസ്. കുമാർ അറിയിച്ചു.