ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, പേറ്റ ന്റുകൾ നേടുന്നതിൽ വൻ മുന്നേറ്റം

തിരുവനന്തപുരം :- ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി പേറ്റന്റുകൾ നേടുന്നതിൽ വൻ മുന്നേറ്റം കുറിച്ചു കൊണ്ട് ആരോഗ്യ രംഗത്ത് വൻ കുതിച്ചു ചാട്ടം.രാജ്യത്തെ മെഡിക്കൽ ഉപകരണനവീകരണത്തിന് വേണ്ടി ഈ വർഷം 50പേ റ്റന്റു കൾ ഇൻസ്റ്റിറ്റ്യൂട്ട് നേടിയിട്ടുണ്ട്. സർജറിക്കു മുന്നേ രോഗിയുടെ മുഴുവൻ വിവരങ്ങളും, പരിശോധനയും കാണുവാൻ തരക്കവിധത്തിലുള്ള സംവിധാനം ആയി ട്ടാണ് ടെക്നോള ജിയുടെ മുന്നേറ്റം. ബയോ ആക്റ്റീവ് സെറാ മിക് ബീഡുകൾ കൊണ്ട് ആന്റിബയോട്ടിക്കുകൾ അണു ബാധ ഏറ്റഎല്ലുകളിലേക്ക് എത്തിക്കുന്ന സാങ്കേതിക വിദ്യ, ഓട്ടോമാറ്റിക് കോൺട്രാസ്‌റ് ഇൻജെറ്റർ, തുടങ്ങി നിരവധി കണ്ടു പിടിത്തങ്ങൾ ആണ് ശ്രീ ചിത്ര മെഡിക്കൽ സെന്റർ കണ്ടുപിടിച്ചിരിക്കുന്നത്. ആഞ്ജിയോ പ്ലാസ്റ്റിചെയ്യുന്നതിന് ഒരു ഓട്ടോ മാറ്റിക് ഇൻജെക്ടർ ഉപകരണം ശ്രീ ചിത്ര വികസിപ്പിച്ചു എടുത്തിട്ടുണ്ട്. ഇത് ആഞ്ജിയോ പ്ലാസ്റ്റിചെയ്യുന്നതിന് വളരെ ഉപകാരപ്പെടും. ബ്രെയിൻ ട്യൂമർ പോലുള്ള സാങ്കേതിക സെർജറി യിൽ ഉപയോഗിക്കുന്ന അതി നൂതന ഉപകരണവും വികസിപ്പിച്ചിട്ടുണ്ട്. മനുഷ്യ ശരീരത്തിലെ ഏതെങ്കിലും അവയവം മാറുന്നതിനു പകരം കൃത്രിമ അവയവം നിർമിച്ചു ഉപയോഗിക്കാം എന്നുള്ള ടെക്നോളജി ഉപയോഗ്യ മാകുന്നു.പത്ര സമ്മേളനത്തിൽ ഡോക്ടർ എച്ച് കെ വർമ്മ, രാജ് കൃഷ്ണരാജൻ, പ്രൊഫ. അനീഷ് കെ ജോൺ, ഡോക്ടർ സച്ചിൻ ജെ ഷെനോയ്, ശരത് എസ്‌ നായർ, അരവിന്ദ് കുമാർ, ഡോക്ടർ അരുൺ അനിരുദ്ധൻ, ഡോക്ടർ അനിൽകുമാർ, ഡോക്ടർ ഫ്രാൻസിസ്, ഡോക്ടർ ഷൈനി വേലായുധൻ, പി ആർ ഒ ചൈതന്യ തുടങ്ങിയവർ നടത്തിയ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

18 − eleven =