(അജിത് കുമാർ. ഡി )
തിരുവനന്തപുരം : ശ്രീ പദ്മ നാഭ സ്വാമി ക്ഷേത്രവും, പരിസര പ്രദേശങ്ങളും അതീവ സുരക്ഷിത മേഖല ആണെന്നാണ് പറയുന്നു എങ്കിലും ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ സ്റ്റാപിച്ചിരിക്കുന്ന പല വിളക്കുകളും രാത്രിയിൽ കാത്താത്തത് കാരണം പലയിടങ്ങളിലും ഇരുട്ട് തളം കെട്ടി നിൽക്കുന്നു. സമീപത്തെ കടകൾക്ക് മുന്നിലെ വെളിച്ചം ആണ് പലപ്പോഴും ഇരുട്ടിനെ മറക്കുന്നത്. ദിനം പ്രതിവൈകുന്നേരം, രാത്രിയിലും അന്യ സംസ്ഥാന ത്തു നിന്നുംക്ഷേത്രം ദർശനത്തിന് പതിനായിരക്കണക്കിന് ആൾക്കാരാണ് ഇവിടെ വന്ന് പോകുന്നത്. കൂടാതെ റോഡിലേക്ക് ഇറങ്ങുമ്പോൾ അവിടെയും തികഞ്ഞ അന്ധകാരം. കൂടാതെ ക്ഷേത്രത്തിനു മുകളിൽ 7സ്വർണ്ണത്തിൽ തീർത്ത താഴികക്കുടങ്ങൾ ഉണ്ടെങ്കിലും രാത്രി ആയാൽ 6എണ്ണം മാത്രമേ കാണുവാൻ സാധിക്കുകയുള്ളു. അതിൽ ഒന്നിൽ സ്ഥാ പിച്ചിരിക്കുന്ന ലൈറ്റ് കത്താതത്കാരണം അതും കാണാൻ കഴിയാത്ത അവസ്ഥ. അധികൃതർ എത്രയും പെട്ടെന്ന് ഇക്കാര്യങ്ങളിൽ ഇടപെട്ടു നടപടി ഉണ്ടാകണം എന്ന ആവശ്യം ഭക്ത ജനങ്ങളിൽ നിന്ന് ഉയരുകയാണ്.