തിരുവനന്തപുരം : വലിയശാല കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തിലെ 111-ാം വർഷത്തെ ശ്രീമദ് ഭാഗവതസപ്താഹ യഞ്ജം 2024 ഡിസംബർ 1 മുതൽ 8വരെ ക്ഷേത്ര സന്നിധിയിൽ നടക്കുകയാണ്. കാന്തള്ളൂർ മഹാദേവ ഭാഗവതസഭ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് സപ്താഹ യഞ്ജം സംഘടിപ്പിച്ചിരിക്കുന്നത്. രാമകൃഷ്ണശർമയാണ് യാജ്ഞാചര്യൻ ക്ഷേത്രത്തിലെ സപ്തഹായജ്ഞ മണ്ഡപത്തിലാണ് 8 ദിവസത്തെ പരിപാടികൾ നടക്കുന്നത്. എല്ലാം ദിവസവും രാവിലെ 5.30 മുതൽ ഉച്ചക്ക് 12.30 വരെയാണ് സപ്താഹം വൈകുന്നേരങ്ങളിൽ വിവിധ കലാപരിപാടികൾ, പ്രഭാഷണം തുടങ്ങിയവ ഉണ്ടായിരിക്കും.
നവംബർ 30ന് ശനിയാഴ്ച വൈകുന്നേരം 4.30 ന് ദേവികനന്ദന ജ്ഞാന ജ്യോതി, പാദുക പ്രയാണഘോഷയാത്ര വലിയശാല ഗ്രാമ സമുദായം ശ്രീ മഹാഗണപതി ക്ഷേത്ര നടയിൽ നിന്നും ആരംഭിക്കും. ഘോഷയാത്രയിൽ താലപ്പൊലിയേന്തിയ വനിതകൾ, ചെണ്ടമേളം, മുത്തുകുടകൾ ചൂടിയ മങ്കമാർ തുടങ്ങിയവർ അകമ്പടി സേവിക്കും. വൈകുന്നേരം 5.30ന് 111-ാം ഭാഗവത സപ്തഹായജ്ഞത്തിന്റെ ഉദ്ഘാടന സമ്മേളനം എൻ. എസ്. എസ്. വൈസ് പ്രസിഡന്റും അയ്യപ്പസേവസംഘം അഖിലേന്ത്യ അധ്യക്ഷൻ സംഗീത്കുമാർ ഭദ്രദീപംതെളിയിച്ച് നിർവഹിക്കും. ഒന്നാം തിയതി ഞായറാഴ്ച വൈകുന്നേരം 5.30 ന് നടക്കുന്ന സംസ്ക്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് ഭദ്രദീപം തെളിയിച്ചു നിർവഹിക്കും. അനുമോദനം, ആദരിക്കൽ ചടങ്ങുകളായി സംഗീത് കുമാർ, വേട്ടക്കുളം ശിവാനന്ദൻ, ഡോ. എൻ. സുന്ദരം, ഡോ. ശിവസ്വാമി എന്നിവരെ ആദരിക്കും
ഡിസംബർ 8 ഞായറാഴ്ച രാധകല്യാണം, സദ്ഗുരുഗോപാലകൃഷ്ണ ഭജന മണ്ഡലിയുടെ സമ്പ്രദായ ഭജന എന്നിവ ഉണ്ടാകും ഭാഗവത സപ്താഹ ദിവസങ്ങളിൽ വൈകുന്നേരം ഭാഗവത പ്രഭാഷണം, അവതാര മഹത്മ്യം, ഭജന, ഭക്തി ഗാനസുധ തുടങ്ങി വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. നവംബർ 29 മുതൽ ഡിസംബർ 8വരെ ക്ഷേത്ര ഉപദേവതയായ ഭഗവാൻ ശ്രീകൃഷ്ണസ്വാമിക്ക് ദശവതാര ചാർത്ത് ഉണ്ടായിരിക്കുന്നതാണ്.