തിരുവനന്തപുരം : എസ് എസ് എൽ സി പരീക്ഷാ ഫലം നാളെ മന്ത്രി ശിവൻ കുട്ടി പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് പി ആർ ചേംബറിൽ വച്ചാണ് പ്രഖ്യാപനം. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ് സൈറ്റിലൂടെ വിദ്യാർഥികൾക്ക് ഫലം ലഭ്യമാകും. ഫലപ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പ് പൂർത്തിയായിക്കഴിഞ്ഞതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഫലമറിയാൻ ഔദ്യോഗിക വെബ് സൈറ്റ് ആയ http://keralaresults nic.in അല്ലെങ്കിൽ http://keralapareekshabhavan.in സന്ദർശിക്കുക. ഹോം പേജിൽ, ” Kerala SSLC Result 2022 ” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യ്ത് റോൾ നമ്പർ, മറ്റ് ലോഗിൻ വിശദാംശങ്ങൾ എന്നിവ സമർപ്പിക്കണം. തുടർന്ന് എസ്.എസ്.എൽ സി ഫലം സ്ക്രീനിൽ കാണാനാകും. ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കാം.