തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം. 2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാർഥികള്‍ പരീക്ഷ എഴുതും.ടിഎച്ച്‌എസ്‌എല്‍സി, ആർട് എച്ച്‌എസ്‌എസ് പരീക്ഷകള്‍ക്കും ഇന്ന് തുടക്കമാകും. ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടക്കുക. രാവിലെ 9.30 മുതല്‍ 11.15 വരെയാണ് പരീക്ഷ നടക്കുക. 25 ന് പരീക്ഷ അവസാനിക്കും. പരീക്ഷ, സുഗമമായി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ പൂർത്തിയായതായി മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.