നിയമ സംഹിതകളെ ക്കുറിച്ചറിയാൻ സ്റ്റാൾ

തിരുവനന്തപുരം മെയ്ന്റനൻസ് ട്രൈബ്യുണൽ ആറ്റുകാൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണം ക്ഷേമം 2007 ബോധവൽക്കരണത്തിന്റെ ഭാഗമായി സ്റ്റാൾ ആരംഭിച്ചു .പ്രസ്തുത സ്റ്റാൾ തിരുവനന്തപുരം മെയ്ന്റനൻസ് ട്രൈബ്യുണൽ പ്രിസൈഡിംഗ് ഓഫീസർ Dr. അശ്വതി ശ്രീനിവാസ് IAS ഉദ്ഘാടനം ചെയ്തു. ക്ഷേത്രത്തിൽ എത്തുന്ന ലക്ഷക്കണക്കിന് ആളുകളിലേക്ക് MWPSC ACT 2007 ന്റെ പ്രവർത്തനങ്ങൾ എത്തിക്കുക എന്നത് ലക്ഷ്യമാക്കി നോട്ടീസുകൾ, ബ്രോഷർ, ബുക്‌ലറ്റ് എന്നിവ വിതരണം ചെയ്തു.മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പുവരുത്തുന്നതിലേക്കായി തിരുവനന്തപുരം മെയ്ന്റനൻസ് ട്രൈബ്യുണൽ, തിരുവനന്തപുരം സിവിൽ സ്റ്റേഷൻ കുടപ്പനക്കുന്ന്‌ RDO യിൽ പ്രവർത്തിച്ചുവരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

seventeen − 4 =