ചെര്‍പ്പുളശ്ശേരി: തൂതയില്‍ തെരുവുനായ ശല്യം രൂക്ഷം. രണ്ടു ദിവസങ്ങളിലായി നാലു പേര്‍ക്ക് കടിയേറ്റു. വടക്കുംമുറി കളരിക്കല്‍ വീട്ടില്‍ സുനില്‍കുമാര്‍ (41), തെക്കും മുറി ശ്രീ നിലയത്തില്‍ ഗോപികൃഷ്ണന്‍ (45), തെക്കും മുറി വടക്കേതൊടിയില്‍ രുഗ്മിണി (55), തൂത കുണ്ടും പുറത്ത് ഉണ്ണി (65) എന്നിവരെയാണ് തെരുവ് നായ കടിച്ചത്.സുനില്‍ കുമാറിന്റെയും ഗോപീകൃഷ്ണന്റേയും കൈയിലും കാലിലുമായാണ് കടിയേറ്റത്.ഇന്നലെ രാവിലെയാണ് വീട്ടില്‍വച്ച് തെരുവുനായ സുനില്‍കുമാറിനെ കടിച്ചത്. തുടര്‍ന്ന് റോഡിലേക്ക് പോയ തെരുവുനായ ഡ്രൈവറായ ഗോപികൃഷ്ണനെയും കടിച്ചു. ഈ നായ തന്നെയാണ് രുഗ്മിണിയെയും കടിച്ചത്. ബുധനാഴ്ചയാണ് കുണ്ടും പുറത്ത് ഉണ്ണിക്ക് കടിയേറ്റത്. കടിയേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
–