വേദാ നന്ദ കേന്ദ്രം അടിച്ചു തക ർത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം

തിരുവനന്തപുരം: കേരളാ സർവ്വകലാശാലയുടെ കാര്യവട്ടം ക്യാമ്പസ്സിലെ വേദാന്ത പഠന കേന്ദ്രം അടിച്ചു തകർത്ത സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണ മെന്ന് കേരള ധർമ്മാചാര്യസഭ സംസ്ഥാന ജനറൽ സിക്രട്ടറി മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി ആവശ്യപ്പെട്ടു.
നാലു ദശാബ്ദങ്ങൾക്ക് മുമ്പ് ആരംഭിച്ചതും കേരള സർവ്വകലാശാലയിലെ തന്നെ ഏറ്റവും പഴക്കം ചെന്നതു മായ ഈ ന്രത്തിൽ നിരവധി പേർ ഗവേഷണ – പഠനങ്ങൾ നടത്തി പി. എച്ച്. ഡി ബിരുദം നേടിയിട്ടുണ്ട്.
ഈ പoനകേന്ദ്രം തകർത്തുകൊണ്ട് സംസ്കൃതഭാഷയെയും അതുവഴി സനാതന ധർമ്മ വിശ്വാസത്തെയും ഇല്ലാതാക്കാൻ കഴിയുമെന്ന വ്യാമോഹമാണ് ഇതിനു പിന്നിൽ. ലോകം മുഴുവൻ സംസ്കൃത ഭാഷയെയും ലോകസമാധാനത്തിനായുള്ള വേദാന്ത സന്ദേ ശങ്ങളുടെ പ്രാധാന്യത്തെയും അറിഞ്ഞ് അംഗീകരിക്കുകയും, സ്വീകരിക്കുകയും ചെയ്യുന്ന ‘ഈ കാലഘട്ടത്തിൽ, ചില പ്രത്യേക മതവിഭാഗങ്ങളെ പ്രീണിപ്പിക്കുന്നതിൻ്റെ കൂടി ഭാഗമായാണ് ഇത്തരം ഹീനമായ പ്രവർത്തനങ്ങൾ എന്ന് കരുതേണ്ടിയിരിക്കുന്നു
ഈ അക്രമത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുവാൻ സർവ്വകലാശാല അധികൃതരും സർക്കാരും തയ്യാറാവണമെന്നും, വേദാന്ത പഠനകേന്ദ്രത്തിന് ആവശ്യമായ എല്ലാ വിധ ഭൗതിക സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കണമെന്നും മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി പ്രസ്താവനയിലൂടെ അറിയിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *