തിരുവനന്തപുരം: കേരളത്തില്‍ മഴ സാഹചര്യം ഇന്നത്തോടെ കനത്തേക്കും. വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദവും തെക്കൻ ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ ന്യുനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതുമാണ് കേരളത്തില്‍ കാലവര്‍ഷം ശക്തമാകാൻ കാരണമാകുക.ഇത് അനുസരിച്ച് ഇന്ന് കേരളത്തില്‍ ഓറഞ്ച് അലര്‍ട്ട് അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്.ഇടുക്കി ജില്ലയിലാണ് ഇന്ന് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.