തായ്വാനില് ശക്തമായ ഭൂചലനം .ഹുവാലിൻ നഗരത്തില്‍ നിന്ന് 18 കിലോമീറ്റർ തെക്ക് മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.ഹുവാലിനിലെ കെട്ടിടങ്ങളുടെ അടിത്തറ ഇളകി. തലസ്ഥാനമായ തായ്പേയിലും ഭൂചലനം അനുഭവപ്പെട്ടു.
തായ്വാനിലെ ഭൂകമ്ബ നിരീക്ഷണ ഏജൻസി 7.2 തീവ്രത രേഖപ്പെടുത്തിയപ്പോള്‍ യുഎസ് ജിയോളജിക്കല്‍ സർവേ ഇത് 7.4 ആയി രേഖപ്പെടുത്തി . ഭൂകമ്പത്തില്‍ തായ്വാനിലെ ഹുവാലിനില്‍ നിരവധി കെട്ടിടങ്ങള്‍ തകർന്നു. ഒരുപാട് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സ്പീഡ് ട്രെയിൻ സർവീസ് നിർത്തി. ഭൂഗർഭ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആളുകള്‍ പുറത്തിറങ്ങുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട് . തായ്വാനില്, 25 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂകമ്പമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.