ഇറാൻ: ഇറാനിൽ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തില്‍ ഗള്‍ഫ് രാജ്യങ്ങളും വിറച്ചു.സംഭവത്തില്‍ ഇറാനില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഗള്‍ഫില്‍ എവിടെയും നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ദക്ഷിണ ഇറാനില്‍ ഗള്‍ഫ് തീരത്തോട് ചേര്‍ന്നുകിടക്കുന്ന ബന്ദര്‍ ഖമീറാണ് ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം പുലര്‍ച്ചെ 1.32നാണ് 10 കി.മീറ്റര്‍ ദൂരത്തില്‍ ആദ്യം ഭൂചലനം അനുഭവപ്പെട്ടത്. ഇത് റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി. പിന്നാലെ, 3.24ഓടെ മറ്റൊരു ഭൂകമ്ബം കൂടി അനുഭവപ്പെട്ടു.