ന്യൂഡല്‍ഹി: ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനമാണ് ഇന്നലെ രാത്രിയില്‍ അനുഭവപ്പെട്ടത്.റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹി കൂടാതെ ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവടങ്ങളിലും അനുഭവപ്പെട്ടു. മാര്‍ച്ച് 21, ചൊവ്വാഴ്ച രാത്രി 10.20നും 10.26നും ഇടയ്ക്കാണ് ഭൂചലനമുണ്ടായത്. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാന്റെയും താജിക്കിസ്ഥാന്റെയും അതിര്‍ത്തിയിലെ ഹിന്ദു കുഷ് മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് വിവരം.