തൃക്കാക്കര: തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിൽ പ്രതികരണവുമായ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പി ടി തോമസിനെ തൃക്കാക്കരയിലെ ജനങ്ങൾ ഇപ്പോഴും സ്നേഹിക്കുന്നു എന്നതിന്റെ തെളിവാണിതെന്നും ശക്തമായ സഹതാപതരംഗം ഉമയുടെ വിജയത്തിന് കാരണമായെന്നും ബിജെപി വിലയിരുത്തുന്നു.സർക്കാരിന്റെ വർഗീയപ്രീണനത്തിനും ഏകാധിപത്യത്തിനുമെതിരായ വികാരമാണ് തൃക്കാക്കരയിൽ പ്രതിഫലിച്ചതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ആലപ്പുഴയിലെ സംഭവവികാസങ്ങളും സർക്കാരിന് തിരിച്ചടിയായി. എൽഡിഎഫിനെ തോൽപ്പിക്കുക എന്ന ജനങ്ങളുടെ ശക്തമായ ആവശ്യം യുഡിഎഫിന് വലിയ നേട്ടമായി.