കണ്ണൂര്‍: അമ്പലക്കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. അണ്ടത്തോട് സ്വദേശി ഫാസ് അബ്ദുള്‍ ജലീല്‍(15) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം. കണ്ണൂര്‍ കക്കാട് ഭാരതീയ വിദ്യാഭവനിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഫാസ്. അഗ്‌നിരക്ഷാ സേനയും പോലീസും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് മൃതദേഹം കണ്ടെത്തിയത്.