ത്യശൂരില്‍ തെരുവുനായ ആക്രമണത്തെ തുടര്‍ന്ന് സൈക്കിളില്‍ നിന്ന് വീണ വിദ്യാര്‍ത്ഥിയുടെ 3 പല്ലുകള്‍ പോയി, മുഖത്തും പരുക്ക്

ത്യശൂർ : ത്യശൂരില്‍ തെരുവുനായ ആക്രമണത്തെ തുടര്‍ന്ന് സൈക്കിളില്‍ നിന്ന് വീണ വിദ്യാര്‍ഥിക്ക് പരുക്ക്. ചിയ്യാരത്തെ ജെറി യാസിന്റെ മകന്‍ എന്‍ ഫിനോയ്ക്കാണ് (16) പരുക്കേറ്റത്.കുട്ടിയുടെ 3 പല്ലുകള്‍ കൊഴിഞ്ഞു പോവുകയും മുഖത്ത് മുറിവേല്‍ക്കുകയും ചെയ്തു.ട്യൂഷന്‍ കഴിഞ്ഞ് സുഹൃത്തിനൊപ്പം സൈക്കിളില്‍ വരുമ്പോഴായിരുന്നു തെരുവുനായയുടെ ആക്രമണം ഉണ്ടായത്. നായയുടെ ആക്രമണത്തില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ സൈക്കിള്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച്‌ വീഴുകയായിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

one × 4 =