കൊല്ലം: കൊല്ലത്ത് അച്ചൻകോവില്‍ കാട്ടില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി. ക്ലാപ്പന ഷണ്മുഖ വിലാസം സ്കൂളിലെ 27 വിദ്യാര്‍ത്ഥികളും 2 അധ്യാപകരുമാണ് കനത്ത മഴയില്‍ തൂവല്‍മലയെന്ന സ്ഥലത്ത് വനത്തില്‍ അകപ്പെട്ടത്.രക്ഷപ്പെടുത്തിയവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളില്ല. ക്ലാപ്പന ഹയര്‍ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് & ഗൈഡ്സില് ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളാണിവര്‍. കുട്ടികളെ തിരികെ എത്തിക്കാൻ പോലീസും വനം വകുപ്പും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ ശ്രമമാണ് വിജയിച്ചത്. ശക്തമായ മഴ രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധിയായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെയാണ് എല്ലാവരെയും വനത്തില്‍ നിന്ന് പുറത്തെത്തിക്കാൻ സാധിച്ചത്. ഇന്നലെ പകല്‍ 11 മണിയോടെ വനത്തിലേക്ക് കയറിയ ഇവര്‍ വൈകിട്ട് മൂന്ന് മണിയോടെ തിരിച്ചിറങ്ങേണ്ടതായിരുന്നു. എന്നാല്‍ കനത്ത മൂടല്‍ മഞ്ഞും വനത്തില്ശക്തമായി മഴ പെയ്തതും മൂലമാണ് ഇവര്‍ ഇവിടെ കുടുങ്ങിയത്. പത്ത് മണിക്കൂറോളം നീണ്ട ആശങ്കയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടതോടെ അവസാനമായത്.