മലപ്പുറം : കൈക്കൂലി വാങ്ങുന്നതിനിടയില്‍ സബ് രജിസ്ട്രാര്‍ ഓഫിസ് ഹെഡ് ക്ലര്‍ക്കിനെ വിജിലന്‍സ് പിടികൂടി. ഭൂമി രജിസ്ട്രേഷന് ഉടമയില്‍ നിന്ന് 3,500രൂപ കൈക്കൂലിവാങ്ങുന്നതിനിടെയാണ് മഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫിസ് ഹെഡ് ക്ലര്‍ക്ക് പിടിയിലായത്.ആറുപേരടങ്ങുന്ന കുടുംബത്തിന്റെ 50 സെന്റ് ഭൂമിയുടെ ഭാഗപത്രം രജിസ്റ്റര്‍ചെയ്യാന്‍ മഞ്ചേരി നെല്ലിപ്പറമ്പ് സ്വദേശിയോട് അയ്യായിരം രൂപ ആവശ്യപ്പെട്ടു. തുടര്‍ന്ന് പരാതിക്കാരന്‍ ഈ വിവരം വിജിലന്‍സില്‍ അറിയിക്കുകയായിരിന്നു.
വിജിലന്‍സ് നല്‍കിയ പണം പരാതിക്കാരനില്‍ നിന്ന് കൈപ്പറ്റുന്നതിനിനിടെയാണ് ഓഫീസില്‍ വച്ച് തന്നെ ഇയാളെ വിജിലന്‍സ് പിടികൂടിയത്. ഇയാളെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.