നിവേദനം നൽകി

നാഷണൽ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് കണിയാപുരം ടൗൺഷിപ്പ് ഏരിയയിൽകോൺക്രീറ്റ് മതിലുകൾ കെട്ടി പൊക്കുന്നതിന് പകരം തൂണുകളിൽ തീർത്ത എലിവേറ്റഡ് ഹൈവേനിർമ്മിക്കണമെന്നുള്ള ആവശ്യവും, കണിയാപുരത്തെ റെയിൽവേ ഫ്ലൈ ഓവർ ഉടൻ പ്രാവർത്തികമാക്കണംഎന്ന ആവശ്യവും മുൻനിർത്തി കണിയാപുരം ഡെവലപ്മെൻറ് ഓർഗനൈസേഷൻ (KDO) കേന്ദ്ര ട്രാൻസ്പോർട്ട് ഹൈവേവികസന മന്ത്രി ശ്രീ നിൻ ഗദ്ഗറിക്ക് നിവേദനം നൽകി. വേണ്ട നടപടികൾ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രിപ്പ് ഉറപ്പ് നൽകി. നാഷണൽ ഹൈവേയുടെ വികസനവുമായി ബന്ധപ്പെട്ട് കണിയാപുരം ടൗൺഷിപ്പ് ഏരിയയുടെ ഇരുഭാഗവും മതിൽകെട്ടി അടച്ച് നിർമ്മാണ പ്രവർത്തനം നടത്തുന്നത് കണിയാപുരത്തിന്റെ ഭാവി എന്നന്നേക്കും ഇരുളടയും എന്നും ടെക്നോസിറ്റിയും ടെക്നോപാർക്കും പവർഗ്രഡും ഉൾപ്പെടെ ഒരുപാട് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കണിയാപുരം പ്രദേശത്ത് തൂണുകൾ തീർത്ത എലിവേറ്റഡ് ഹൈവേയാണ് വേണ്ടതെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിയോട് നിവേദക സംഘം ആവശ്യപ്പെട്ടു. ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി പറഞ്ഞു.
കഴിഞ്ഞ മൂന്ന് ദിവസമായി ഡൽഹിയിൽ താമസിച്ച് നിവേദന സംഘം റെയിൽവേ മന്ത്രി, മൈനോറിറ്റി മന്ത്രി,നാഷണൽ ഹൈവേയുടെയും റെയിൽവേയുടെയും ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥർഎന്നിവരുമായി നേരിട്ട് ചർച്ച നടത്തി. കണിയാപുരത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ചു ഉടനടി പരിഹാരം ഉണ്ടാകും എന്നാണ് ബന്ധപ്പെട്ടമന്ത്രിയും ഉദ്യോഗസ്ഥരും അറിയിച്ചിട്ടുള്ളത്. കണിയാപുരം റെയിൽവേ മേൽപ്പാലംപ്രാവർത്തികമാക്കുന്നതിന് വേണ്ടിയുള്ളനടപടികൾ സ്വീകരിക്കുവാൻകേന്ദ്ര റെയിൽവേ മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കുംനിവേദനങ്ങൾ നൽകി. നിവേദന സംഘത്തിൽ KDO ചെയർമാൻ നൗഷാദ് തോട്ടിൻകര, അഡ്വക്കേറ്റ് നിസാം, MK നവാസ്, സജീർ മെൻസിറ്റി, വാഹിദ് കൈപ്പള്ളി, ഷഫീഖ്
വടക്കതിൽ, നിജാദ് അബ്ദുൽ വഹാബ്, റാസി ദാവൂദ് ഷാജു കരിച്ചാറ എന്നിവർ ഉണ്ടായിരുന്നു.

നൗഷാദ് തോട്ടിൻകര
9446343343
അഡ്വക്കേറ്റ് നിസാം
9526161235

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

3 × 3 =