തിരുവനന്തപുരം : ജീവിതത്തിൽ ഏവരും എപ്പോഴും ഓർക്കേണ്ട ഒന്നാണ് ഗുരുത്വം എന്നും അതിനെ മാതൃക ആക്കിയാൽ വിജയം നേടാൻ കഴിയും എന്ന്മുൻ ഡി ജി പി ജേക്കബ് പുന്നൂസ്. കേരള പോലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ഐ ജി എൻ. ചന്ദ്ര ശേഖരൻ നായർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം ഓർമ്മിപ്പിച്ചത്. ചന്ദ്ര ശേഖരൻ നായർ പോലീസ് സേനക്ക് നൽകിയ സംഭാവനകൾ ഏറെ വിലപ്പെട്ടതായിരുന്നു എന്ന് അദ്ദേഹം ഓർമിപ്പിച്ചു. ചടങ്ങിൽ മുൻ ഡി ജി പി ഹേമചന്ദ്രൻ, സിറ്റി പോലീസ് കമ്മിഷണർ നാഗരാജു ഐ പി എസ് തുടങ്ങിയവർ സംസാരിച്ചു.
അസോസിയേഷൻ പ്രസിഡന്റ് കെ കെ ജോസ് അധ്യക്ഷൻ ആയിരുന്നു. സെക്രട്ടറി കെ. രാജൻ, മറ്റു ഭാരവാഹികളും പങ്കെടുത്തിരുന്നു.