കൊച്ചി: രണ്ടാമത് ഇന്റര്‍ സ്‌കൂള്‍ സ്‌പോട്‌സ് മീറ്റ് ‘സൂപ്പര്‍ സ്ലാം 2022-ല്‍ ആതിഥേയരായ തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ ട്രോഫി നേടി. ബാസ്‌ക്കറ്റ്‌ബോള്‍ ഫുട്‌ബോള്‍, ട്രയാത്ത്‌ലോണ്‍, നീന്തല്‍ എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്.13 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ ഭവന്‍സ് ഗിരി നഗര്‍ ഒന്നാം സ്ഥാനവും രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്‌കൂള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 19 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ബാസ്‌ക്കറ്റ്‌ബോളില്‍ രാജഗിരി പബ്ലിക് സ്‌കൂള്‍ ഒന്നാം സ്ഥാനവും ടോക്ക് എച്ച് സ്‌കൂള്‍ രണ്ടാം സ്ഥാനത്തും എത്തി.19് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ മല്‍സരത്തില്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ ഒന്നാം സ്ഥാനവും പ്രഭാത് പബ്ലിക് സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. 19 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ ഫുട്‌ബോള്‍ മല്‍സരത്തില്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ ഒന്നാം സ്ഥാനവും ഭവന്‍സ് ഗിരി നഗര്‍ രണ്ടാം സ്ഥാനവും നേടി. 19 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ ബാസ്‌ക്കറ്റ്‌ബോള്‍ മല്‍സരത്തില്‍ വിശ്വജ്യോതി പബ്ലിക് സ്‌കൂള്‍ അങ്കമാലി ഒന്നാം സ്ഥാനവും, രാജഗിരി പബ്ലിക് സ്‌കൂള്‍ കളമശേരി രണ്ടാം സ്ഥാനവും നേടി.എറണാകുളത്തെയും പരിസര പ്രദേശങ്ങളിലെയും 25 സ്്കൂളുകളില്‍ നിന്നായി മുന്നൂറിലതികം കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. സമാപന സമ്മേളനത്തില്‍ കയാക്കിങ്ങ് താരം സിബി മത്തായി വിജയികള്‍ക്ക് ട്രോഫിയും മെഡലുകളും വിതരണം ചെയ്തു.