തിരുവനന്തപുരം പുഞ്ചക്കരിയില്‍ എസ്‌ഐക്കും ഭാര്യയ്ക്കും നേരെ ആക്രമണം നടത്തിയ പ്രതി പിടിയിൽ

തിരുവല്ലം: തിരുവനന്തപുരം പുഞ്ചക്കരിയില്‍ എസ്‌ഐക്കും ഭാര്യയ്ക്കും നേരെ ആക്രമണം നടത്തി യുവാക്കള്‍. വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ എസ്.ഐ തിരുവല്ലം പുഞ്ചക്കരി ഗോകുലത്തില്‍ എസ്.ഗിരീഷ്കുമാര്‍(50), ഭാര്യ ശ്രീകല(48) എന്നിവര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്.വീട്ടുമുറ്റത്ത് നിന്ന എസ്.ഐയെയും ഭാര്യയെയും ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു.ഇന്നലെ രാവിലെയാണ് ആക്രമണം നടന്നത്. ഹോളോബ്രിക്സ് കട്ട ഉപയോഗിച്ചുള്ള ഏറില്‍ ഗിരീഷിന്റെ മുഖത്തും നെഞ്ചിലും പരുക്കേറ്റു.ഭാര്യയുടെ കൈക്ക് പരിക്കുണ്ടായി. സംഘത്തിലെ ഒരാളെ നാട്ടുകാര്‍ പിടികൂടി തിരുവല്ലം പോലീസിനു കൈമാറി. ഇവര്‍ വന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. റോഡിനോട് ചേര്‍ന്ന വീട്ടില്‍ പൊങ്കാലയിടാന്‍ മുറ്റം തൂത്തു വൃത്തിയാക്കുകയായിരുന്ന ശ്രീകലയെ ബൈക്കില്‍ എത്തിയ രണ്ടംഗ സംഘം അസഭ്യം പറയുകയും കൈയില്‍ പിടിച്ചുതിരിക്കുകയായിരുനന്നുവെന്നും എസ്‌ഐ ഗിരീഷ് വ്യക്തമാക്കി.സംഭവം കണ്ട് ഓടി വന്നപ്പോഴായിരുന്നു അക്രമികള്‍ ഹോളോ ബ്രിക്സ് കട്ട എടുത്ത് ഗിരീഷിന് നേരെ എറിഞ്ഞത്. മുഖത്തേറ്റ മുറിവിന് മൂന്ന് തുന്നലുണ്ട്. കല്ലേറേറ്റ് എസ്‌ഐയുടെ നെഞ്ചിലും പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. എസ്‌ഐയെയും ഭാര്യയും ആക്രമിച്ച സംഘത്തിലെ ആഴാകുളം സ്വദേശി രാഹുല്‍(19) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും പിടികിട്ടാനുള്ള കൂട്ടു പ്രതിയായ അജയ് (19)യും നേരത്തെ കവര്‍ച്ച കേസുകളിലെ പ്രതികളാണെന്നും സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണെന്നും തിരുവല്ലം പോലീസ് പറഞ്ഞു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

5 + seven =