വെമ്പായം: വെമ്പായം തേക്കട ക്ഷേത്രത്തിലെ സ്റ്റോര്‍ കുത്തിത്തുറന്ന് പൂജാ സാധനങ്ങള്‍ മോഷ്ടിച്ച പ്രതി അറസ്റ്റില്‍. തേക്കട പണയില്‍ വീട്ടില്‍ ഷിജിത്ത് (30) ആണ് അറസ്റ്റിലായത്.
തേക്കട മാടന്‍ നട ഭദ്രകാളി ക്ഷേത്രത്തിലെ സ്റ്റോര്‍ മുറിയാണ് ബുധനാഴ്ച രാത്രി കുത്തിത്തുറന്ന് വിളക്കുകളും പൂജ സാധനങ്ങളും മോഷ്ടിച്ചത്. വട്ടപ്പാറ സിഐ ഗിരിലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.