ആലപ്പുഴയില്‍ പ്രേമനൈരാശ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. നൂറനാട് വടക്കേകാലായില്‍ വീട്ടില്‍ അനന്തുവിനെ (24) ആണ് പൊലീസ് പിടികൂടിയത്പ്രതി കുറച്ചുനാളുകളായി പെണ്‍കുട്ടിയുടെ പുറകെ നടന്ന് ശല്യപ്പെടുത്തുകയായിരുന്നു. തന്നെ കല്യാണം കഴിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ശല്യം സഹിക്കാതെ വന്നപ്പോള്‍ ഒഴിഞ്ഞുമാറി നടന്നെങ്കിലും കഴിഞ്ഞദിവസം പെണ്‍കുട്ടിയെ പ്രതി കാണുകയും വീട്ടിലേയ്ക്ക് വരണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു.