തിരുവനന്തപുരം :യാത്രാ സമയ തര്‍ക്കത്തെ തുടര്‍ന്ന് സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച പ്രതികള്‍ അറസ്റ്റില്‍. മറ്റൊരു ബസിലെ ജീവനക്കാരായ വെങ്ങാനൂര്‍ കട്ടച്ചല്‍കുഴി സുധീഷ് (38), തിരുമല കുഞ്ചാലുമൂട് അബ്ദുള്‍ ഹക്കീം(28) എന്നിവരെയാണ് വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞയാഴ്ചയാണ് സംഭവം. തര്‍ക്കത്തെ തുടര്‍ന്ന് ബസ് ഡ്രൈവറായ ബാലകൃഷ്ണനെ തകരപ്പറമ്ബില്‍ വച്ച് പ്രതികള്‍ ഇന്റര്‍ലോക്ക് കട്ട ഉപയോഗിച്ച് തലയ്ക്കിടിക്കുകയായിരുന്നു. തുടര്‍ന്നാണ് സുധീഷിനെയും അബ്ദുള്‍ ഹക്കീമിനെയും അറസ്റ്റുചെയ്തത്.