പത്തനംതിട്ട: വീട്ടുമുറ്റത്തുനിന്ന് മോട്ടോര്‍ ബൈക്ക് മോഷ്ടിച്ച പ്രതികളെ കോയിപ്രം പൊലീസ് പിടികൂടി. 22ന് രാത്രി വെണ്ണിക്കുളം കാരുവള്ളില്‍ ബാലകൃഷ്ണന്‍ നായരുടെ മകന്‍ സുനില്‍ ബി.നായരുടെ ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.തിരുവനന്തപുരം കരകുളം മുല്ലശ്ശേരി സന്ധ്യഭവനില്‍ അഖില്‍ എന്ന എസ്. അനില്‍ കുമാര്‍ (22), പെരിങ്ങര ചാത്തങ്കര പുതുപ്പറമ്ബില്‍ ശശിയുടെ മകന്‍ ശരത് (22) എന്നിവരാണ് പിടിയിലായത്. എസ്.ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.കേസ് സംബന്ധിച്ച വിവരങ്ങള്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിയതിനെ തുടര്‍ന്ന് ആലപ്പുഴ പുന്നപ്ര പൊലീസ് രാത്രി പട്രോളിങ് സംഘത്തിന്റെ വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ കുടുങ്ങിയത്.